വിഞാന കേരളംനവകേരള മോഡൽ സിപിഎം തട്ടിപ്പ് :എ കെ ചന്ദ്രമോഹൻ
പാലാ സംസ്ഥാന മൊട്ടാകെ ഒരുലക്ഷം തൊഴിലവസരം ഓണത്തിന് മുമ്പെന്ന വാഗ്ദാനവുമായി ഒരു പഞ്ചായത്ത് അഞ്ചുലക്ഷം രൂപ കണ്ടെത്തണമെന്ന വിഞാന കേരളം എന്ന സർക്കാർ നിർദേശം നവകേരളം പോലെ വൻ പ്രഹസനമെന്നു എ ഐ സിസി പഞ്ചായത്തീ രാജ് സംഘടന ജില്ലാ ചെയര്മാനും ഡിസിസി വൈസ് പ്രസിഡന്റ്റുമായ എ കെ ചന്ദ്രമോഹൻ അറിയിച്ചു.
വികസന പദ്ധതികളുടെ നവീകരണ സമയമായഇപ്പോൾ അഞ്ച് ലക്ഷം കണ്ടെത്തുക വീടുപണിയുൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാക്കുമെന്നതിനാൽ പുനർ ചിന്തനം വേണം. തൊഴിലാന്വേഷണത്തിന് വ്യവസായ വകുപ്പ് പിൻ വാതിൽ വഴി നിയമിച്ചു ഇപ്പോൾ പഞ്ചായത്തുകളിൽ എത്തിയിരിക്കുന്ന ഉദ്യോഗസ്ഥന് പ്രതിവർഷം ഒരുലക്ഷത്തി മുപ്പത്തയ്യായിരം രൂപ വകയിരുത്താനുള്ള സർക്കാർ നിർദേശം പഞ്ചായത്തുകൾക്ക് അധികം ബാധ്യതയാണ് ചന്ദ്രമോഹൻ പറഞ്ഞു
0 Comments