വൈദ്യുതി ഇല്ലാതായിട്ട് അഞ്ച് ദിവസം....ഇരുട്ടില്‍ തപ്പി നാട്ടുകാര്‍...ദുരിതം പേറി കിടങ്ങൂര്‍ പഞ്ചായത്ത് ഒഴുകേല്‍പ്പടി നിവാസികള്‍.....
സി. ജി. ഡാൽമി (റിപ്പോർട്ടർ മംഗളം )
കിടങ്ങൂര്‍ വൈദ്യുതിയില്ലാതെ ഇരുട്ടില്‍ തപ്പി ആറോളം കുടുംബങ്ങള്‍ . കിടങ്ങൂര്‍ പഞ്ചായത്ത് ചിറപ്പുറം -ചെമ്പിളാവ് റോഡരികില്‍ ഒഴുകേല്‍പ്പടി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ കുടുംബങ്ങളാണ് വൈദ്യുതി വകുപ്പധികൃതരുടെ ഉദാസീനതമൂലം ദുരിതത്തിലായിരിക്കുന്നത്.കനത്ത മഴയെത്തുടര്‍ന്നാണ് ഇവിടെ അഞ്ച് ദിവസം മുന്‍പ് വൈദ്യുതി മുടങ്ങിയത്.
പക്ഷേ ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇവിടെ വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് നാട്ടുകാര്‍.പലതവണ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ആരും വരാന്‍ തയ്യാറായിട്ടില്ല. വിളിച്ചാല്‍ ഫോണും എടുക്കില്ല.പ്രായമായവരും കൊച്ചുകുട്ടികളും സ്ത്രീകളുമടക്കം കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമടക്കം വെള്ളമെത്തിക്കുന്നതിന് വൈദ്യുതിയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
കിടങ്ങൂര്‍ സെക്ഷന്‍ ഓഫീസില്‍ പരാതി പറഞ്ഞ് മടുത്ത നാട്ടുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ലന്നും ആക്ഷേപമുണ്ട്.വൈദ്യുതി പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാത്ത ജീവനക്കാര്‍ക്കെതിരെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
0 Comments