ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്ക്കുകയും ചെയ്യുന്ന സമീപനം: പ്രസാദ് കുരുവിള.


ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്ക്കുകയും 
ചെയ്യുന്ന സമീപനം

ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്ക്കുകയും ചെയ്യുന്ന സമീപനമാണ് ചത്തീസ്ഗഡ്ഡിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേന്ദ്ര ഭരണക്കാരുടെ കേരളത്തിലെ സമീപനമെന്ന് കെ.സി.ബി.സി. ടെമ്പറന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഈ സമീപനം 'എട്ടുനിലയില്‍ പൊട്ടി' സാമാന്യജനം തിരിച്ചറിഞ്ഞു.


വിഷയം എന്‍.ഐ.എ. കോടതിയില്‍ എത്താന്‍ തക്കവിധം എഫ്.ഐ.ആറിട്ട് കീഴ്‌കോടതികളില്‍ ജാമ്യത്തെ എതിര്‍ത്തവരും തെറ്റിദ്ധരിപ്പിക്കുന്നവരും നമ്മുടെ ആളുകളല്ല. ആണെന്ന് ബോധിപ്പിക്കാനുള്ള ശ്രമം വിഫലശ്രമം മാത്രമാണ്.
മതപരിവര്‍ത്തനമോ, മനുഷ്യക്കടത്തോ ഒന്നുമല്ല നമ്മുടെ രാജ്യത്ത് നടക്കുന്നത് മറിച്ച് മതവര്‍ഗ്ഗീയ തീവ്രവാദമാണ് കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചതിലൂടെ നടക്കുന്നത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments