സംസ്ഥാന സർക്കാർ ജീവനക്കാരുടെയും , അധ്യാപകരുടെയും കുടുംബ ബഡ്ജറ്റ് തെറ്റുന്നത് ഇടത് സർക്കാർ തിരിച്ചറിയണം: ഫെറ്റോ


 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും , അധ്യാപകരുടെയും കുടുംബ ബഡ്ജറ്റ്  തെറ്റുന്നത് ഇടത് സർക്കാർ തിരിച്ചറിയണമെന്ന്  ഫെറ്റോ ആവശ്യപ്പെട്ടു .  

 കേരളത്തിലെ സർക്കാർ ജീവനക്കാർ ഇന്ന് വലിയ സാമ്പത്തിക  ബാധ്യതയിലേക്ക് എത്തിനിൽക്കുകയാണ്. ജീവനക്കാർക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ ഏറെയാണ്. 18% ക്ഷാമ ബത്ത കുടിശ്ശികയാണ് . 2024 നടപ്പിലാക്കേണ്ട പന്ത്രണ്ടാമത് ശമ്പള പരിഷ്കരണത്തിന്റെ പ്രാരംഭ നടപടികൾ പോലും സ്വീകരിക്കാതെയാണ്  ഇടതുപക്ഷ സർക്കാർ മുന്നോട്ടുപോകുന്നത് .


 വർഷങ്ങളായി  ലീവ് സറണ്ടർ ആനുകൂല്യം ലഭിക്കാതെയായിരിക്കുന്നു.  ഇന്ന് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഓരോ കുടുംബത്തിന്റെയും കുടുംബ ബഡ്ജറ്റ്  തെറ്റിനിൽക്കുകയാണ്. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു കയറുന്നത് സർക്കാർ അറിയുന്നില്ല. 


ജീവനക്കാർക്ക് കൊടുക്കുവാനുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും കൊടുക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് എൻജിഒ  സംഘിന്റെ  സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ആഫീസ് ക്യാമ്പയിനിൽ ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി ,ജില്ല സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments