വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടി പതിനായിരങ്ങൾ ഭരണങ്ങാനത്തെത്തി



വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടി പതിനായിരങ്ങൾ ഭരണങ്ങാനത്തെത്തി.. 

പാല രൂപതയുടെ ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് നേർച്ചയപ്പത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. 


രാവിലെ പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ.  ജോസഫ് തടത്തിലിൻ്റെ വിശുദ്ധ കുർബാനയർപ്പണത്തെ തുടർന്നാണ് നേർച്ചയപ്പത്തിൻ്റെ വെഞ്ചിരിപ്പ് നടന്നത്. പാലായുടെ വലിയ പിതാവ് മാര്‍ പള്ളിക്കാപറമ്പിൽ അൽഫോൻസായുടെ കബറിടത്തിങ്കൽ പ്രാർത്ഥനാപൂർവ്വം സമയം ചെലവഴിച്ചു. ജലന്ധർ രൂപതയുടെ പുതിയ ബിഷപ്പ് മാർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരികുന്നേൽ വെഞ്ചറരിപ്പ് വേളയിൽ സന്നിഹിതനായിരുന്നു. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, വൈസ് റെക്ടർമാരായ ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ് അമ്പാട്ട്, തീർത്ഥാടന കേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കൽ, ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് ,മാർ സ്ലീവാ മെഡിസിറ്റി ഡയറക്ടർ ഫാ. ഗർവാസിസ് ആനി തോട്ടത്തിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments