കോട്ടയം ജില്ല ജൂനിയർ അത്‌ലറ്റിക് സ് :
പാലാ അൽഫോൻസാ അത്ലറ്റിക് അക്കാദമി ഓവർ ഓൾ ജേതാക്കൾ
68മ ത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസ അതിലേറ്റിക് അക്കാദമി 583 പോയിന്റുമായി ഓവർ ഓൾ കിരീടം നിലനിർത്തി.
277പോയിന്റുമായി അസ്സുപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും 254 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ മൂന്നാം സ്ഥാനവും നേടി. 160 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിനാണ് നാലാം സ്ഥാനം .
34 സ്വര്‍ണ്ണവും 32 വെള്ളിയും 22 വെങ്കലവും നേടിയാണ് പാലാ അൽഫോൻസാ അതിലേറ്റിക് അക്കാദമി ഓവർഓൾ ജേതാക്കളായത് .
വനിതകളുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽഅസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 199 പോയിന്റുമായി ഒന്നാമതും അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 146 പോയിന്റുമായി രണ്ടാമതും എത്തി.
പുരുഷന്മാരുടെ 20 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ സെയിന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 160 പോയിന്റുമായി ഒന്നാമതും 105 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും എത്തി.
വനിതകളുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 113 പോയിന്റുമായി ഒന്നാമതും അസ്സുപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 74 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി
പുരുഷന്മാരുടെ 18 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാദമി 110മായി ഒന്നാമതും , SMVHSS പൂഞ്ഞാർ 52 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 82 പോയിന്റുമായി SH GHSS ഭരണങ്ങണം ഒന്നാമതും അൽഫോൻസാ അത്ലറ്റിക് അക്കാഡമി 64 പോയിന്റുമായി രണ്ടാം സ്ഥാനത്വും നേടി.
ആൺകുട്ടികളുടെ 16 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ 64 പോയിന്റുമായി എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ ഒന്നാം സ്ഥാനത്തും, 51 പോയിന്റുമായി എം ഡി എസ് H SS കോട്ടയം രണ്ടാം സ്ഥാനവും നേടി.
പെൺകുട്ടികളുടെ 14 വയസ്സിൽ താഴെയുള്ള വിഭാഗത്തിൽ എസ് HGHS ഭരണങ്ങണം 62.5 പോയിന്റ്മായിഒന്നാമതും അൽഫോൻസ അത്‌ലറ്റിക് അക്കാഡമി 54 പോയിന്റുമായി രണ്ടാമതും എത്തി.
ആൺകുട്ടികളുടെ 14 വയസിൽ താഴെ ഉള്ള വിഭാഗത്തിൽ 56 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്തും കോട്ടയം എൻ. ഐ. എസ് അക്കാദമി 45 പോയിന്റുമായി രണ്ടാം സ്ഥാനത്തും എത്തി
സമാപന സമ്മേളനത്തിൽ കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ പ്രസിഡണ്ട് റെവ്. ഫാ. മാത്യു കരീതറ സമ്മാനദാനം നിർവഹിച്ചു. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ പ്രതിനിധി പ്രൊഫ് പ്രവീൺ തരിയൻ സ്വാഗതവും ഡോ ജിമ്മി ജോസഫ് ,റോയി സ്കാറിയ, ഡോ സിനി തോമസ് , ഡോ ബോബൻ ഫ്രാന്‍സിസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കോട്ടയം ജില്ലാ അതിലേറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ തങ്കച്ചൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.
0 Comments