ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തുന്നവർ
ആശുപത്രിയും സൗകര്യങ്ങളുo സന്ദർശിച്ചേ പോകാവൂ എന്ന് നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ...... മാണി സി. കാപ്പൻ എം എൽ എ ക്ലീൻ ചീട്ട് നൽകിയ ജനറൽ ആശുപത്രിയ്ക്ക് മുന്നിലാണ് സമരാഭാസമെന്ന് ഓർക്കണമെന്നും ചെയർമാൻ
ആശുപത്രി എങ്ങനെയാണെന്ന് യു.ഡി.എഫ് എം.എൽ.എയോട് തന്നെ ചോദിച്ച് ബോദ്ധ്യപ്പെടണം.
ആശുപത്രിക്കെതിരെ കഥ രചിക്കുന്നവർ ആശുപത്രി മാനേജിംഗ് കമ്മിറ്റിയിൽ നിന്നും തങ്ങളുടെ പ്രതിനിധികളെ പി പിൻവലിക്കണം
മാനേജിംഗ് കമ്മിറ്റി ഒറ്റക്കെട്ടായി തീരുമാനം എടുത്താണ് ഓരോ വിഷയവും പരിഹരിക്കുന്നത്. ആരും ഒരു തർക്കവും ഉണ്ടാക്കാറുമില്ല.
നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം യു.ഡി.എഫിൻ്റേതാണെന്നും ചെയർമാൻ തോമസ് പീറ്റർ ചൂണ്ടിക്കാട്ടി.
0 Comments