കളരിയാംമാക്കൽ പാലവും രണ്ടാം ഘട്ടം റിംങ് റോഡും സാദ്ധ്യമാകുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സാജോ പൂവത്താനി... സമൂഹമാധ്യമത്തിൽ കുറിപ്പിടുകയായിരുന്നു അദ്ദേഹം.
ഞാൻ മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോൾ എൻ്റെ പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന ഒരു വൻ റോഡ് വികസന പദ്ധതിയിൽ ഇടപെടണമെന്നുള്ള ആ മേഖലയിലെ ആളുകളുടെ ആവശ്യം ഉയരുന്നത്. ജനംചുമതല ഏല്പിച്ചവർ മനപ്പൂർവ്വം ഉഴപ്പുന്നു എന്ന് കണ്ടറിഞ്ഞാണ് ഇടപെട്ടത്.അത് ഫലം കാണുന്നു എന്നതിൽ അഭിമാനിക്കുന്നു.
മീനച്ചിലാറിനു കുറുകെ പാലായുടെ ഭാവി ഗതാഗത വികസനം മുന്നിൽ കണ്ട് വിഭാവനം ചെയ്ത് റിംങ് റോഡ് രണ്ടാം ഘട്ടത്തിനായി നിർമ്മിച്ച കളരിയാം മാക്കൽ പാലം ഒരു വിവാദ വിഷയമാക്കി നിർത്തുവാനാണ് പലരും ശ്രമിച്ചത്.ആദ്യഘട്ടത്തിൽ അതിന് വേണ്ടത്ര സ്പാൻ ഇല്ല എന്ന് പ്രചാരണം, പൊളിച്ചുനീക്കണം എന്നൊക്കെയായിരുന്നു .പിന്നീട് അപ്രോച്ച് റോഡ് ഇല്ലാതെ പാലം പണിതു എന്നായി. റവന്യൂ ഉദ്യോഗസ്ഥർ ഇതാ വന്നു എന്നായി. ഇങ്ങനെ കഥകൾ പലതും തരം പോലെ തട്ടി വിട്ടു കൊണ്ടിരുന്നു.
പാലം പണിതത് തെറ്റ് എന്ന് അടുത്ത ദിവസവും പറയുന്നത് കേട്ടു. എന്നാൽ തെറ്റില്ലാതെ ഒരു പാലമോ റോഡോ ഇടവഴിയോ ഉണ്ടാക്കിയതുമില്ല. 2020 ഡിസംബറിൽ പാലത്തിൻ്റെ അപ്രോച്ച് റോഡിനായി 13.39 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ചുമതലപ്പെട്ടവർ അപ്പോൾ അലൈൻമെൻ്റ് മാറ്റണമെന്നുമായി ഇറങ്ങി. ഈ വിഷയം നീട്ടികൊണ്ടു പോകുന്നു എന്ന് കണ്ടറിഞ്ഞാണ് ബഹു.ജോസ്.കെ.മാണിയെ കണ്ട് സമ്മർദ്ദം ചെലുത്തിയത്. അദ്ദേഹം നടത്തിയ നിരന്തര ഇടപെടലിൽ ഇന്ന് രണ്ടാം ഘട്ടം പാലാ റിംങ് റോഡിന് കിഫ്ബി ഫണ്ട് 52 കോടി രൂപയുടെ അന്തിമ അനുമതിയ്ക്കായുള്ള നടപടിയും പാലത്തിൻ്റെ സമീപന പാതയ്ക്കായുള്ള നടപടികളും അതിവേഗം നടന്നു വരുന്നു.
ഇതിൽ എല്ലാം പങ്കാളിയാവാൻ നാട്ടുകാരോടൊപ്പം കഴിഞ്ഞു. സ്ഥലമുടമകളുടെ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. വിശാലമായ റോഡുകൾ ഒരു മേഖലയുടെ പുരോഗതി സാദ്ധ്യമാക്കും എന്നത് പാലാ കെ.എം.മാണി ബൈപാസും കടപ്പാട്ടൂർ ഒന്നാം ഘട്ട റിംങ് റോഡും തെളിയിച്ചു കഴിഞ്ഞു.പാലാറിംങ് റോഡ് പ്രൊജക്ടിന് മൂന്നും നാലും ഘട്ടങ്ങളുണ്ട്. ആർക്കും ഇടപെടാം. തെറ്റില്ലാത്തഎത്ര പാലങ്ങളും റോഡുകളും ആർക്കും നിർമ്മിക്കാം. ഇച്ഛാശക്തിയും കാര്യപ്രാപ്തിയും കാഴ്ച്ചപ്പാടും വേണം എന്നു മാത്രം. ജനങ്ങളും തീരുമാനിക്കണമെന്ന് സാജോ കുറിക്കുന്നു.
0 Comments