അങ്കണവാടി ജീവനക്കാർക്ക് 10,000 രൂപ ഉത്സവ ബത്ത നൽകണം
അങ്കണവാടി ജീവനക്കാർക്ക് ഓണത്തിന് പതിനായിരം രൂപ ഉത്സവ ബത്ത അനുവദിക്കണമെന്ന് അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാലി തോമസ്, ബിൻസി ജോസഫ്, മിനി മാത്യു, ടി.പി. ബീന, ലളിതാമണി എന്നിവർ പ്രസംഗിച്ചു.
0 Comments