ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറൽ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ അന്തരിച്ചു


 ബഥനി ആശ്രമം മുൻ സുപ്പീരിയർ ജനറലും തിരുവല്ല ബഥനി ദയറാ ആശ്രമാംഗവുമായ ഫാ. ജോർജ്ജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി. (74) അന്തരിച്ചു. സംസ്ക്കാര ശുശ്രൂഷ  ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3നു തുകല ശ്ശേരി തിരുവല്ല ബഥനി ആശ്രമ ചാപ്പലിൽ നടത്തപ്പെടും. 

 

 പരേതരായ കല്ലുങ്കൽ കെ. വി. തോമസ്, മറിയാമ്മ തോമസ് ദമ്പതികളുടെ മകനാണ്. സഹോദര ങ്ങൾ: തോമസ് ഏബ്രഹാം (ജോയി), സിസിലി. വടവാതൂർ പൗരസ്‌ത്യ വിദ്യാപിഠം, പൂന വേദവിജ്ഞാന പീഠം, എം.ഒ.സി. കോട്ടയം എന്നിവിടങ്ങളിൽ ദൈവ ശാസ്ത്ര പ്രൊഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 

 

 ആലുവ, കോട്ടയം, പൂന, തിരുവല്ല, എന്നീ ആശ്രമങ്ങളിലും കളത്തിപ്പടി, ആലുവ തോട്ടക്കാട്ടുക്കര, കീച്ചാൽ, തിരുവഞ്ചൂർ, വാകത്താനം, പാത്താമുട്ടം, പൂവത്തൂർ എന്നീ ഇടവകകളിൽ വികാ രിയായി ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. നിലവിൽ അമ്പാട്ടുഭാഗം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments