കോഴിക്കോട് താമരശ്ശേരിയിൽ 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. കുട്ടിയുടെ അയൽവാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് ഗർഭിണിയാണെന്ന കാര്യം പുറത്തറിയുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 62കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പെൺകുട്ടിയുടെ മൊഴി സ്ഥിരീകരിക്കനായി പ്രതിയുടെ ഡിഎൻഎ പരിശോധന കൂടി നടത്തിയ ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ പെൺകുട്ടി കളിക്കാൻ എത്തിയപ്പോഴാണ് പീഡനം നടന്നത്. പെൺകുട്ടിയെ പ്രതി തൻറെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
0 Comments