പാലാ മിനി സിവിൽ സ്റ്റേഷനിൽ ഓണം ഖാദി മേള 20ന്



പാലാ മിനി സിവിൽ സ്റ്റേഷനിൽ ഓണം ഖാദി മേള 20ന് 

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ 20 ന് ഏകദിന ഓണം ഖാദി മേള നടത്തും. രാവിലെ 10.30 ന് മീനച്ചിൽ തഹസീൽദാർ ലിറ്റി മോൾ തോമസ് മേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിക്കും.


 ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റും സർക്കാർ, അർധ സർക്കാർ, പപൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭിക്കും.


 ഖാദി ഷർട്ട്, മുണ്ടുകൾ,കൊട്ടാടി തോർത്ത്, ജൂട്ട് സിൽക്ക് സാരി, കുപ്പടം സാരി, കോട്ടൺ സാരി, ചുരിദാർ സെറ്റുകൾ, ബെഡ് ഷീറ്റ്, ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളായ തേൻ, മരച്ചക്കിലാട്ടിയ എള്ളെണ്ണ, സോപ്പ്, പശ തുടങ്ങിയവയും മേളയിലുണ്ട്. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ നൽകുന്നതാണ്. വൈകുന്നേരം 5 മണിക്ക് മേളസമാപിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments