Yes vartha Follow up - 3
ശരീര പരിശോധനയ്ക്കിടെ പെട്ടെന്ന് ലൈംഗിക അതിക്രമത്തിനു മുതിർന്നതിനാലാണ് പാലായിൽ വയോധികനായ ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്
പാലാ മുരിക്കുപുഴ ഭാഗത്ത് നടത്തി വരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പാലാ വെള്ളിയേപ്പിള്ളി സ്വദേശിനിയെ 11-ാം തീയ്യതി രാവിലെ 10.00 മണിക്ക് ക്ലിനിക്കിൽ വച്ച് അപമര്യാദയായി പെരുമാറുകയും, പരിശോധനക്കിടെ ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു, എന്ന പരാതിയിലാണ് ക്ലിനിക്ക് നടത്തി വന്ന റിട്ടയേർഡ് ഡോക്ടറെ പാലാ പോലീസ് ഇന്നേ ദിവസം (12.08.2025) അറസ്റ്റ് ചെയ്തത്
മീനച്ചിൽ വില്ലേജ് മുരിക്കുംപുഴ ഭാഗത്ത് പണിക്കൻമാകുടി വീട്ടിൽ പി.എൻ രാഘവൻ (75,) ആണ് അറസ്റ്റിലായത്.
പാലാ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഷാജ്മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ സിനോജ്, മിഥുൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments