കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേൽ ശാന്തിയായി നെടുവത്തൂർ മുരിയമംഗലത്ത് മഠത്തിലെ നന്ദകുമാർ എം കെ തെരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര ഗ്രൂപ്പ് തേവലപ്പുറം മേജർ മൂണ്‍ മൂർത്തി ക്ഷേത്രത്തിലെ മേൽ ശാന്തിയായിരുന്നു. നെയ്യാറ്റിൻകര കേളേശ്വരം മഹാദേവക്ഷേത്രം, കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം, ഉമ്മന്നൂർ അഞ്ചു മൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഗണപതിക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജെ വത്സലകുമാരി, മേൽശാന്തി രതീഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര ദർശനത്തിനു എത്തിയ ആറ്റിങ്ങൽ സ്വദേശികളുടെ മകൾ ശ്രീ ധനിക (4) ആണ് നറുക്ക് എടുത്തത്.
കൊട്ടാരക്കര പി ഡി മണികണ്ടേശ്വരം ദേവസ്വം ലിസ്റ്റിൽ ഉള്ള 8 പേരിൽ നിന്നും അവസാനമായാണ് നന്ദകുമാറിനു ഞറുക്ക് വീണത്. അച്ഛൻ വി കൃഷ്ണശർമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ മേൽ ശാന്തിയായിരുന്നിട്ടുണ്ട് അമ്മ ലേഖ ദേവി, ഭാര്യ :ദേവി പ്രീയ എസ് എം. മക്കൾ നന്ദദേവ് കൃഷ്ണൻ ഡി എൻ, നാദശ്രീ മഹേശ്വർ ഡി എൻ.
0 Comments