എലിക്കുളം വികസന കോൺക്ലേവ് - 2035 ൽ....സ്വയം പര്യാപ്ത ഗ്രാമം ലക്ഷ്യം


എലിക്കുളം വികസന കോൺക്ലേവ് - 2035 ൽ....സ്വയം പര്യാപ്ത ഗ്രാമം ലക്ഷ്യം

2035 ൽ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തതയുള്ള എലിക്കുളം" എന്ന ലക്ഷ്യം മുൻനിറുത്തി "വികസന കോൺക്ലേവ് - 2025" സംഘടിപ്പിക്കുന്നു. സംവാദ സദസ്സുകൾ, ചർച്ചകൾ, സെമിനാറുകൾ,
പഠന പരിപാടികൾ, പ്രദർശന മേളകൾ തുടങ്ങിയവ സംഘടിപ്പിക്കും
ഇവ ക്രോഡീകരിച്ചുള്ള വികസന സദസ്സുകൾ സെപ്തംബർ 22 മുതൽ 27 വരെ തിയതികളിലായി നടക്കും.
മന്ത്രിമാർ, വിവിധ രംഗങ്ങളിലെ വിദഗ്ധർ, സന്നദ്ധ സാംസ്ക്കാരിക പ്രവർത്തകർ, കർഷകർ, ഉദ്യോഗസ്ഥ പ്രമുഖർ പങ്കെടുക്കും.


സംഘാടക സമിതി യോഗം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ് പ്രൊഫ: എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷനായി.
പാമ്പാടി കൃഷി അസി:ഡയറകടർ ട്രീസ സെലിൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി പദ്ധതി വിശദീകരണം നടത്തി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  സൂര്യാമോൾ, കേരള ശാസ്ത്ര പരിഷത്ത്കോട്ടയം ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ  ഷേർളി അന്ത്യാംകുളം , പഞ്ചായത്തംഗങ്ങളായ സെൽവി വിത്സൻ,സിനി ജോയ്,
കെ.എം ചാക്കോ,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്,
കൃഷി ഓഫീസർ കെ. പ്രവീൺ, അസി: കൃഷി ഓഫീസർ  എ. ജെ. അലക്സ് റോയ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ
ജലജ , കെ.സി. സോണി ,വി.വി.ഹരി വാളാച്ചിറയിൽ,


ടോമി കപ്പലുമാക്കൽ, കെ.എൻ. രാധാകൃഷ്ണപിള്ള കുന്നേൽ, വി.പി. ശശി വട്ടയ്ക്കാട്ട്, കെ. ആർ. മന്മഥൻ തുടങ്ങിയവർ
സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്
ചെയർമാനായും വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എസ്. ഷാജി കൺവീനറായുമുള്ള 51 അംഗ സംഘാടക സമിതി രൂപീകരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments