യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിച്ചു.... 29കാരി പിടിയിൽ



  യുകെ യില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.  

 മൂന്ന് പേരില്‍ നിന്നായി 6.5 ലക്ഷം രൂപയാണ് എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനിയായ സായ (29) തട്ടിയെടുത്തത്. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സായ കൊടുങ്ങല്ലൂര്‍, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂര്‍, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യു കെ യിലേക്ക് വിസയും ജോലിയും ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിതിനുള്ള ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments