സിവൈഎംഎൽ പാലായുടെ 78-ാംമത് വാർഷികവും കുടുംബസംഗമവും പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും സംയുക്തമായി 15ന് ആഘോഷിക്കും.



സിവൈഎംഎൽ പാലായുടെ 78-ാംമത് വാർഷികവും കുടുംബസംഗമവും പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും സംയുക്തമായി 15ന് ആഘോഷിക്കും. 

രാവിലെ 7ന് ളാലം പള്ളിയിൽ ദിവ്യബലി, 8.30ന് പതാക ഉയർത്തൽ, സ്വാതന്ത്ര്യദിനാഘോഷം, 8.45ന് തിരുഹൃദയ പ്രതിഷ്ഠ- ഡയറക്ടർ ഫാ. ജോസഫ് തടത്തിൽ നിർവ്വഹിക്കും. വൈകിട്ട് 5ന് മുനി. ടൗൺഹാളിൽ ഗാനമേള. 5.45ന് പൊതുസമ്മേളനം. 


പ്രസിഡന്റ് പി.ജെ. ഡിക്‌സൺ പെരുമണ്ണിൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ്‌ചെയർപേഴ്ൺ ബിജി ജോജോ സ്വാതന്ത്ര്യദിന സന്ദേശം നൽകും.


 ഫാ. ജോസഫ് തടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സിദ്ധവൈദ്യ സി. തെയ്യാമ്മയെ ആദരിക്കും. തുടർന്ന് കുടുംബസംഗമം, അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, നറുക്കെടുപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments