കാഞ്ഞാറിൽ നായ് ക്കൂട്ടം വിലസുന്നു
പ്രധാന റോഡിലും ഇട റോഡിലുമായി നായ് ക്കൂട്ടം വിലസുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. സാധാരണക്കാർക്കും ഈ നായ്ക്കൂട്ടങ്ങളുടെ സാന്നിധ്യം ഭീഷണിയാണ്. സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന റോഡുകളിൽ എല്ലാം ഇത്തരം നായ്ക്കൂട്ടങ്ങളെ കാണാം. ഒറ്റയ്ക്കും കൂട്ടായുമാണ് ഇവ സഞ്ചരിക്കുന്നത്.
നിരത്തുകൾ മുഴുവൻ നായ്ക്കൾ കൈയടക്കിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ട്യൂഷന് പോകുന്ന വിദ്യാർത്ഥികളും, സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളും ഇവയുടെ ഇടയിലൂടെ പേടിയോടെയാണ് സഞ്ചരിക്കുന്നത്. തെരുവു നായ ഭീഷണി ഇല്ലാതാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
0 Comments