അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും.



അരുവിത്തുറ കോളേജിൽ ഇനി മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററും.

 അരുവിത്തുറ സെൻ്റ് ജോർജ് കോളജിലെ വിദ്യാർത്ഥികൾക്ക് ഇനി മദ്രാസ് ഐഐടിയുടെ കോഴ്സുകളും പഠിക്കാനാവും. മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്ററായി അരുവിത്തുറ സെൻറ് ജോർജ് കോളജിനെ തിരഞ്ഞെടുത്തു. പ്രോഗ്രാമിംങ്ങ് ഉൾപ്പെടെയുള്ള വിവിധ ഐടി വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി പഠിക്കാം. 


നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ഡിഗ്രി കോഴ്സുകൾക്ക് ഒപ്പമാണ് ഈ കോഴ്സുകളും പഠിക്കുന്നത്.കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകൻ ഡോ ബിനോയ് കുര്യൻ ആണ് കോഴ്സുകളുടെ എസ്. പി. ഓ .സി . മദ്രാസ് ഐഐടിയുടെ കോഡ് ചാപ്റ്റർ പദവി നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ കലാലയമാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്. 


വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുന്ന പുതിയ അവസരം പ്രയോജനപ്പെടുത്താൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് കോളേജ് മാനേജർ വെരി. റവ .ഫാ . സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എന്നിവർ  പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments