നൂറാമത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.


 ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിൽ 100 മിനി മാസ്റ്റ്ലൈറ്റുകൾ സ്ഥാപിച്ചു.ദീപസ്തംഭം 2000- 2025 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. കരൂർ പഞ്ചായത്തിൽ 34 ഉം ഭരണങ്ങാനം പഞ്ചായത്തിൽ 23 ഉം കടനാട് പഞ്ചായത്തിൽ 22 ഉം മീനച്ചിൽ പഞ്ചായത്തിൽ 21ഉം ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നൂറാമത് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം അന്ത്യാളം വായനശാല ജംഗ്ഷനിൽ ജോസ് കെ മാണി എം.പി. നിർവ്വഹിച്ചു.


ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ ലിന്റൺ ജോസഫ്, അഖില അനിൽകുമാർ, വത്സമ്മ തങ്കച്ചൻ, ലിസമ്മ ടോമി,ഫ്രാൻസിസ് മൈലാടൂർ, ഡോമിനിക് എലിപ്പുലിക്കാട്ട്, കുഞ്ഞുമോൻ മാടപ്പാട്ട്, ഷാജി വട്ടക്കുന്നേൽ, സിബി പ്ലാത്തോട്ടം, ബാബുരാജ് പുതിയകുളം , കുര്യാച്ചൻ പ്ലാത്തോട്ടം, ബാബു കാവുകാട്ട്, തങ്കച്ചൻ ചേലയ്ക്കൽ, ബേബി മുണ്ടത്താനം, ജോഷികുടിലു മറ്റം, അലക്സ് കുര്യൻ, സിബി ഓടയ്ക്കൽ, തങ്കച്ചൻ പാലാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. 


ഭരണങ്ങാനം ഡിവിഷനിൽ 17 ലൈറ്റുകൾ കൂടി ഇനിയും സ്ഥാപിക്കുമെന്നും അതിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത്മെമ്പർ രാജേഷ് വാളിപ്ലാക്കൽ അറിയിച്ചു. photo-ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ച നൂറാമത് മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അന്ത്യാളം വായനശാല ജംഗ്ഷനിൽ ജോസ് കെ മാണി എം.പി നിർവഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സമീപം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments