സംശുദ്ധ വോട്ടർ പട്ടിക പൗരവകാശം. തദ്ദേശ ഭരണ സെക്രട്ടറിമാർ ഇതിൽ ജാഗ്രത പുലർത്തണം: എ കെ ചന്ദ്രമോഹൻ



സംശുദ്ധ വോട്ടർ പട്ടിക പൗരവകാശം. തദ്ദേശ ഭരണ സെക്രട്ടറിമാർ ഇതിൽ ജാഗ്രത പുലർത്തണം: എ. കെ ചന്ദ്രമോഹൻ

പാലാ, തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രാദേശിക പ്രതിനിധികളായ തദ്ദേശ ഭരണ സെക്രെട്ടറിമാർ കുറ്റമറ്റ വോട്ടർ പട്ടിക നിർമ്മിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് എ ഐ സിസി യുടെ രാജീവ്‌ ഗാന്ധി പഞ്ചായത്തീ രാജ് സമിതി കോട്ടയം ജില്ലാ അധ്യക്ഷനും ഡിസിസി വൈസ് പ്രസിഡന്റ്റുമായ എ കെ ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. 


ഇതിനായി ബി എൽ ഒ മാർ, അംഗൻ വാടി ആശ വർക്കർമാർ, ഗ്രാമസഭ കോ -ഓർഡിനേറ്റർ മാർ എന്നിവരുടെ സർക്കാർ സേവനം ലേഭ്യമാകുന്നുണ്ട്. വോട്ടിരട്ടിപ്പു, മരിച്ചവർ, സ്ഥലം വിട്ടവർ എന്നിവരെ പാർട്ടികൾ ആവശ്യപ്പെട്ടില്ലെങ്കിലും സെക്രട്ടറിമാർ നീക്കം ചെയ്യണം. ഈ രംഗത്തു പാർട്ടികളുടെ സേവനം സന്നദ്ധ പ്രവർത്തനം മാത്രമാണ്. ഭാവിയിൽ ശരിയല്ലാത്ത വോട്ടർ പട്ടിക വലിയ തെരഞ്ഞെടുപ്പു കുറ്റമായി മാറാൻ സാധ്യതയുണ്ടെന്നു ചന്ദ്രമോഹൻ ചുണ്ടിക്കാട്ടി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments