അകലകുന്നം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട പേഴുംകാട്ടില്‍ ഭാഗം പ്രകാശപൂരിതം


 അകലകുന്നം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍പ്പെട്ട പേഴുംകാട്ടില്‍, ഉള്ളാട്ടില്‍ ഭാഗം പ്രകാശപൂരിതമായി. ഈ ഭാഗത്തേക്ക് വൈദ്യുതി എത്തിയിരുന്നത് പുരയിടങ്ങളിലൂടെയായിരുന്നു. ചെറിയ കാറ്റിലും മഴയിലും വൈദ്യുതി മുടക്കം സ്ഥിരസംഭവമായിരുന്നു. വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമായിരുന്ന ഈ പ്രദേശത്തെ വൈദ്യുതിപ്രശ്‌ന പരിഹാരത്തിന് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ വൈദ്യുതി ബോര്‍ഡില്‍ നിക്ഷേപിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്.


 പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈനുകള്‍ റോഡിലൂടെയാക്കിയും പുതിയ ത്രീഫേസ് ലൈന്‍ റോഡിലൂടെ വലിച്ചും തെരുവുവിളക്കുകള്‍ക്കായി പുതിയ സ്ട്രീറ്റ് ലൈന്‍ വലിച്ചുമാണ് ഈ ഭാഗത്തെ വൈദ്യുതിപ്രശ്‌നത്തിന് പരിഹാരമുണ്ടായിരിക്കുന്നത്. പുതിയ സ്ട്രീറ്റ് ലൈനില്‍ ബഹുജനസഹകരണത്തോടെ 30 വാട്ടിന്റെ എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സ് സ്ഥാപിച്ചു. 



പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈന്‍ റോഡിലൂടെയാക്കി ത്രിഫേസ് ലൈനും സ്ട്രീറ്റ് ലൈനും വലിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു.

 കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, അകലകുന്നം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലത ജയന്‍, കൊഴുവനാല്‍ സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് എമ്മാനുവേല്‍ നെടുംപുറം, ബെന്നി കോട്ടേപ്പള്ളി, ജോര്‍ജ്ജ് ഉള്ളാട്ടില്‍, മനോജ് താന്നിക്കതടം, തങ്കച്ചന്‍ കൊച്ചുകരോട്ട്, മാത്യു കുര്യന്‍ ചിറവയലില്‍, ഷൈജു കോയിക്കല്‍, ബിനു കുറുമുണ്ട, മാത്യു തോലാനിക്കല്‍  എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments