ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് ഫോണ്‍ തട്ടിയെടുക്കുന്ന ആറംഗ സംഘം പിടിയിൽ.... ആക്രമണത്തിന് പിന്നിൽ മലയാളികൾ



ആലുവയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം. ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയിൽവെ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂർ, മലപ്പുറം സ്വദേശികളെയാണ് റെയിൽവെ പൊലീസ് പിടികൂടിയത്. 


 അറസ്റ്റിലായവരിൽ പ്രായപൂർത്തിയാവാത്ത ഒരാളും ഉൾപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിൻറെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിൻറെ രീതി. 
 കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു.


 ഇയാളുടെ പരാതിയിലാണ് റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേർന്നുനിൽക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിൻറെ രീതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവർച്ചാസംഘങ്ങൾ വ്യാപകമാണ്.


 അത്തരത്തിലുള്ള മോഷണത്തിൻറെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവർച്ചാശ്രമം നടന്നതെന്നാണ് പരാതി. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments