ദേശീയ ഷൂട്ടിംഗ് ചാന്പ്യന്‍ഷിപ്പില്‍ കേരളത്തിനായി തൊടുപുഴയില്‍ നിന്നും രശ്മിയും അംജദയും

 

മഹാരാഷ്ട്രയില്‍ നടക്കുന്ന എന്‍സിസി ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ എം.ആര്‍ രശ്മി, അംജദ ഫാത്തിമ എന്നിവര്‍ ഇടം നേടി. ഇരുവരും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനികളാണ്. എരുമേലിയില്‍ നടന്ന ഇന്റര്‍ ഗ്രൂപ്പ് ഷൂട്ടിംഗ് മത്സരത്തില്‍ വെള്ളി മെഡല്‍ നേട്ടത്തോടെയാണ് ഇരുവരും ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്്. 


അംജദ ഫാത്തിമ ഓപ്പണ്‍ സൈറ്റ് വിഭാഗത്തിലും രശ്മി പീപ്പ് സൈറ്റ് പ്രോണ്‍ ഇനത്തിലുമാണ് മത്സരിച്ചത്. കോളജിന്റെയും ബറ്റാലിയന്റെയും ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് വനിത കേഡറ്റുകള്‍ ഒരുമിച്ച് ദേശീയ മത്സരത്തിന് യോഗ്യത നേടുന്നത്. വണ്ണപ്പുറം എസ്എന്‍എംവി വിഎച്ച്എസ് അധ്യാപകനായ കുമ്മംകല്ല് കാട്ടുപുരയിടത്തില്‍ ഷെമിരാജിന്റെയും സുല്‍ഫിയയുടെയും മകളാണ് അംജദ ഫാത്തിമ. ഇടുക്കി പൈനാവ് 56 കോളനിയില്‍ അറയ്ക്കല്‍ രാജേഷിന്റെയും ലത രാജേഷിന്റെയും മകളാണ് രശ്മി.


 താരങ്ങളെ കോളജ് രക്ഷാധികാരി മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, 18 കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്. കേണല്‍ അനിരുദ്ധ് സിംഗ്, മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടതില്‍, ഹയര്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി. റവ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്‌സ്, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സാജു ഏബ്രഹാം, പ്രഫ. ബിജു പീറ്റര്‍, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി എന്നിവര്‍ അഭിനന്ദിച്ചു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments