അതിവിശിഷ്ടമായ സര്‍പ്പബലിക്കായി കാവിന്‍പുറം ക്ഷേത്രം ഒരുങ്ങുന്നു



അതിവിശിഷ്ടമായതും അത്യപൂര്‍വ്വ അനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സര്‍പ്പബലിക്കായി ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങുന്നു. 
 
27-ാം തീയതി മുതല്‍ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായാണ് സര്‍പ്പബലി നടക്കുന്നത്. 30-ന് രാത്രി 7 ന് സര്‍പ്പബലി ആരംഭിക്കും. തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ആറ് കാര്‍മ്മികര്‍ സര്‍പ്പബലിയില്‍ സംബന്ധിക്കും. 
 
കാവിന്‍പുറം ക്ഷേത്രത്തില്‍ ആദ്യമായാണ് സര്‍പ്പബലി നടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്ക് വടക്കേ മൂലയില്‍ ഇലഞ്ഞിചുവട്ടിലുള്ള നാഗരാജാവ്, നഗകന്യക, നാഗയക്ഷി സന്നിധിയിലാണ് സര്‍പ്പബലി നടക്കുന്നത്. 


27-ാം തീയതി വിനായക ചതുര്‍ത്ഥി ആഘോഷത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. അന്ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമമുണ്ട്. ഇതോടൊപ്പം നാരങ്ങാമാല ചാര്‍ത്തലും പാല്‍പ്പായസ നേദ്യവും നടക്കും. 
 
28 ന് മൃത്യുഞ്ജയ ഹോമം, സുദര്‍ശന ഹോമം, അഘോര ഹോമം, ആവാഹനം, ഉച്ചാടനം എന്നിവ നടക്കും. 
 
29 ന് തിലഹോമം, സുകൃതഹോമം, ദീപാന്തശുദ്ധി എന്നിവയുണ്ട്. 
 
30 ന് തിലഹോമവും 12000 സംഖ്യ മൂലമന്ത്രംകൊണ്ട് പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സര്‍പ്പബലി ആരംഭിക്കും. 
 
31 ന് തിലഹോമം ദ്വാദശ പൂജ, കാല്‍കഴുകി ഊട്ട്, സായൂജ്യ പൂജ എന്നിവയോടെ ദേവപ്രശ്ന പരിഹാര ക്രിയകള്‍ക്ക് സമാപനമാകും. 
 
സര്‍പ്പബലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം, നമ്പര്‍ 9745260444.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments