എസ്.എം.വൈ.എം. പാലാ രൂപത ക്രിക്കറ്റ്‌ ടൂർണമെൻ്റിൽ വെള്ളിയാമറ്റം ടീം ചാമ്പ്യന്മാരായി



എസ്.എം.വൈ.എം. പാലാ രൂപത ക്രിക്കറ്റ്‌ ടൂർണമെൻ്റിൽ വെള്ളിയാമറ്റം ടീം ചാമ്പ്യന്മാരായി

പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെയും, കുറവിലങ്ങാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സെന്റ്. ജോൺ പോൾ സെക്കന്റ്‌ മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റ് നടത്തപ്പെട്ടു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെൻ്റ് കുറവിലങ്ങാട് ഫൊറോന  പള്ളി വികാരി റവ. ഫാ. ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. 


പതിനഞ്ചോളം ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ മൂലമറ്റം ഫൊറോനയിലെ വെള്ളിയാമറ്റം യൂണിറ്റ് ചാമ്പ്യന്മാരായി. തീക്കോയി ഫൊറോനയിലെ ശാന്തിഗിരി യൂണിറ്റ്, ഇലഞ്ഞി ഫൊറോന ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുറവിലങ്ങാട് ഫൊറോന പള്ളി അസി. വികാരി ഫാ. തോമസ് താന്നിമല ട്രോഫികൾ വിതരണം ചെയ്തു. 


എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോന ഡയറക്ടർ ഫാ. ജോസഫ്‌ ചൂരയ്ക്കൽ, രൂപത പ്രസിഡന്റ്‌ അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ജോസഫ് വടക്കേൽ, ജോർജ് കുര്യൻ, സെബാസ്റ്റ്യൻ തോമസ് എന്നിവർ നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments