കോട്ടയം മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ(എംഎസിടി) കോടതിയുടെ ഏറ്റുമാനൂർ ക്യാമ്പ് നാളെ ഉദ്ഘാടനം ചെയ്യും


കോട്ടയം മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ(എംഎസിടി)  കോടതിയുടെ ഏറ്റുമാനൂർ ക്യാമ്പ് നാളെ ഉദ്ഘാടനം ചെയ്യും

 കോട്ടയം മോട്ടോർ ആക്സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ (എംഎസിടി) കോടതിയുടെ  ഏറ്റുമാനൂർ ക്യാമ്പ്
വ്യാഴാഴ്ച രാവിലെ 10 .15 - ന് കുടുംബ കോടതി ഹാളിൽ ജില്ലാ ജഡ്ജി പ്രസൂൺ മോഹൻ ഉദ്ഘാടനം ചെയ്യുമെന്ന് ഏറ്റുമാനൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എല്ലാ മാസത്തിലും രണ്ടാം വ്യാഴാഴ്ചയാണ് ക്യാമ്പ് ഏറ്റുമാനൂരിൽ നടക്കുക.


സമ്മേളനത്തിൽ ഏറ്റുമാനൂർബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.സിബി വെട്ടൂർ അധ്യക്ഷത വഹിക്കും.
കുടുംബ കോടതി ജില്ലാ ജഡ്ജി കെ. എം. വാണി മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂർ   ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. നിസ്സാം ,മുനിസിഫ് അന്നു മേരി ജോസ്, നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ,നഗരസഭ കൗൺസിലർ രശ്മി ശ്യാം ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ . ആർ . മനോജ് കുമാർ,ട്രഷറർ അഡ്വക്കേറ്റ് ജയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.


ഏറ്റുമാനൂരിലെ  നിർദിഷ്ട അഞ്ച് നിലകളിലുള്ള കോടതി സമുച്ചയം പൂർത്തിയാവുന്നതോടെ എംഎസി ടി ക്യാമ്പ് എല്ലാ ദിവസവും ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് ഉള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.പത്ര സമ്മേളനത്തിൽ  ഏറ്റുമാനൂർബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.സിബി വെട്ടൂർ, സെക്രട്ടറി കെ. ആർ. മനോജ് കുമാർ, ട്രഷറർഅഡ്വക്കേറ്റ് ജയ്സൺ ജോസഫ് , വൈസ് പ്രസിഡൻ്റ് ജെസിമോൾ ജോസഫ് എന്നിവർ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments