![]() |
സുരേഷ് ഇട്ടിക്കുന്നേല്‍ എം.പി. സെന്‍ |
ബി.ഡി.ജെ.എസ് കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായതിനാല്‍ ബി ഡി ജെ എസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി വിപുലികരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ട് ജില്ലാ കമ്മറ്റികളായിട്ടാണ് വിഭജിച്ചിരിക്കുന്നത്.
പാര്‍ട്ടി ഏറെ മുന്നേറ്റം സൃഷ്ടിക്കുമെന്ന സാധ്യത കല്‍പ്പിക്കുന്ന ഒരു ജില്ലയാണ് കോട്ടയം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പല മണ്ഡലങ്ങളിലും ഏറെ മുന്നേറ്റം നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രണ്ട് ജില്ലാ കമ്മറ്റികളായി വിഭജിച്ചത്. കോട്ടയം ഈസ്റ്റ് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി സുരേഷ് ഇട്ടിക്കുന്നേലിനെയും (പാലാ), കോട്ടയം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി എം പി. സെന്നിനെയും (വൈക്കം) തെരഞ്ഞെടുത്തു.

എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സുരേഷ് ഇട്ടിക്കുന്നേല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യൂണിയന്‍ കമ്മറ്റിയിലുണ്ട്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി പ്രസിദ്ധമായ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം ദേവസ്വം സെക്രട്ടറിയാണ്. റബര്‍ ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമാണ്.
എസ്.എന്‍.ഡി.പി. യോഗം വൈക്കം യൂണിയന്‍ സെക്രട്ടറിയായി കഴിഞ്ഞ പതിനെട്ടര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എം.പി. സെന്‍ വൈക്കം താലൂക്ക് അര്‍ബന്‍ സഹകരണ സംഘത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു. ഏനാദി എല്‍.പി. സ്‌കൂള്‍ മാനേജരുമാണ്.
കോട്ടയം ജില്ലയില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഓരോ മണ്ഡലവും കേന്ദ്രീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് സുരേഷ് ഇട്ടിക്കുന്നേലും എം.പി. സെന്നും പറഞ്ഞു. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടി വേണ്ടിവന്നാല്‍ സമരരംഗത്തേക്കും കടക്കും. പ്രാദേശികമായിട്ടുള്ള ജനകീയ വിഷയങ്ങള്‍ എത്രയുംവേഗം ജില്ലാ കമ്മറ്റിയെ അറിയിക്കാന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
എന്‍.ഡി.എ.യുടെ ജനകീയ അടിത്തറ വിപുലമാക്കാന്‍ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സുരേഷ് ഇട്ടിക്കുന്നേലും എം.പി. സെന്നും പറഞ്ഞു.
എന്‍.ഡി.എ.യുടെ ജനകീയ അടിത്തറ വിപുലമാക്കാന്‍ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി ചേര്‍ന്ന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സുരേഷ് ഇട്ടിക്കുന്നേലും എം.പി. സെന്നും പറഞ്ഞു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments