മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ നവീകരിച്ച ഈരാറ്റുപേട്ട ശാഖ അരുവിത്തറ കോളേജ് റോഡിലുള്ള മാളിയേക്കൽ ബിൽഡിംഗ്സിൽ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ഔസേപ്പച്ചൻ വാളിപ്ളാക്കൽ അധ്യക്ഷത വഹിച്ചു. ലോക്കർ റൂമിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയും, സ്വർണ പണയ വായ്പയുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സുഖറ അബ്ദുൽ ഖാദറും നിർവ്വഹിച്ചു. തോമസുകുട്ടി മുതു പുന്നക്കൽ,അനസ് പാറയിൽ,ലീന ജെയിംസ്, എ എം എ ഖാദർ, സംസ്ഥാന കാർഷിക വികസന ബാങ്ക് റീജിയണൽ മാനേജർ ജോസഫ് തോമസ്, അസിസ്റ്റൻറ് രജിസ്ട്രാർ സെലി എ റ്റി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് സാജൻ തൊടുക, അഡ്വ.ബെറ്റി ഷാജു,കെ പി ജോസഫ്, ജോ പ്രസാദ് കുളിരാനി എന്നിവർ പ്രസംഗിച്ചു.
0 Comments