ഒരു നാടിന്റെ സ്വപ്നം പൂവണിഞ്ഞു....പൈക ആശുപത്രി ജംഗഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം .
എസ് എ ബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മറീന ഞാറക്കാട്ടിൽ നിർവ്വഹിച്ചു.വർഷങ്ങളായുള്ള ഒരു നാടിന്റെ സ്വപ്നമാണ് ഇതിലൂടെ സഫലമായത്. പൈക ആശുപത്രി ജംഗഷനിൽ പൊൻകുന്നം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലായിരുന്നു.ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായിട്ടും ബസ് കാത്തിരിപ്പു കേന്ദ്രം എന്നത് സ്വപ്നമായിത്തന്നെ അവശേഷിച്ചു.
എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് മുന്നിട്ടിറങ്ങിയപ്പോൾ ഖസ് കാത്തിരുപ്പു കേന്ദ്രമെന്ന നാടിന്റെ മുഴുവൻ സ്വപ്നമാണ് സഫലമായത്. കോട്ടയം റോഡ് സിൽ നിന്ന് ബസ് കാത്തിരിപ്പു കേന്ദത്തിന്റെ അനുമതി മേടിച്ചാണ് നിർമ്മാണം ആരംഭിച്ചത്. നിയമ പരമായ തടസ്സങ്ങളെല്ലാം ഒഴിവാക്കിയാണ് . നിർമ്മാണം പൂർത്തിയാക്കി .പൈക ജ്യോതി പബ്ലിക് സ്കൂൾ നാലു ലക്ഷം രൂപയോളം മുതൽ മുടക്കി മനോഹരമായ ബസ് കാത്തിരിപ്പു കേന്ദ്രം.നാടിനു സമർപ്പിച്ചത്.പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷണം പൊൻകുന്നം സബ് ഇൻസ്പെക്ടർ അംഗതൻ പി.വി. മുഖ്യ പ്രഭാഷണം നടത്തി.എലിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് . ജ്യോതി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, പൈക സെന്റ് ജോസഫ്സ് പള്ളി അസി:വികാരി ഫാ: മാത്യു തെരുവൻ കുന്നേൽ,പൈക പി..എച്ച്.സി. സൂപ്രണ്ട് ഡോ ജെയ്സി എം കട്ടപ്പുറം, , ജ്യോതി പബ്ലിക് സ്കൂളിലെ പി.റ്റി.എ. വൈസ് പ്രസിഡന്റ് ലൂസി ജോ ജോ, മാർ തോമസ് കുര്യാളശേരി പിതാവിന്റെ നൂറാം ചരമ വാർഷികത്തി നാണ് നാലു ലക്ഷം രൂപ മുതൽ മുടക്കി മനോഹരമായ ബസ് കാത്തിരിപ്പു കേന്ദ്രം ജ്യോതി പബ്ലിക് സ്കൂൾ നാടിനു സമർപ്പിച്ചത്.
0 Comments