കേരള സ്പീക്കർ ഡൽഹി സ്പീക്കർക്ക് ഓണ സമ്മാനം കൈമാറി


കേരള സ്പീക്കർ ഡൽഹി സ്പീക്കർക്ക് ഓണ സമ്മാനം കൈമാറി

ഇന്ത്യയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറായ വിത്തൽഭായി പട്ടേൽ  തിരഞ്ഞെടുക്കപ്പെട്ടത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഇന്ത്യയിലെ സ്പീക്കർമാരുടെ സമ്മേളനം ഡൽഹി നിയമസഭയില് വച്ച്  ആൾ ഇന്ത്യ സ്പീക്കേഴ്‌സ് കോൺഫറൻസ് എന്ന പേരിൽ ആഗസ്റ്റ് 24, 25 എന്നീ ദിവസങ്ങളിൽ സമ്മേളിച്ചു.


ഈ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ,  ഡൽഹി സ്പീക്കർ വിജേന്ദർ ഗുപ്തയെ  സന്ദർശിച്ചു. 
വിജേന്ദർ ഗുപ്തയ്ക്ക് കേരള നിയമസഭയുടെ ഓണസമ്മാനം എ എൻ ഷംസീർ കൈമാറി. 


ഡൽഹി സ്പീക്കറുടെ മകളുടെ ഭർത്താവ് കേരത്തിൽ നിന്നാണെന്നും കേരളവുമായി അത്തരത്തിൽ അടുപ്പം ഉണ്ടെന്നും ഓണത്തെ കുറിച്ച് നന്നായി അറിയാമെന്നും ഡൽഹി സ്പീക്കർ പറഞ്ഞു. 

ഈ സമ്മേളനത്തിൽ കേരള സ്പീക്കറോടൊപ്പം നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മാരായ മുഹമ്മലി പി, അർജുൻ എസ്. കുമാർ എന്നിവരും  പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments