കിടങ്ങൂർ ഗോൾഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റൽ മായി സഹകരിച്ച് വാക്കത്തോൺ മത്സരം നടത്തി.
ആരോഗ്യത്തിന് നടത്തം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
കിടങ്ങൂർ ബസ് വെയിൽ നിന്ന് ആരംഭിച്ച മത്സരം ഗോൾഡൻ ക്ലബ് പ്രസിഡണ്ട് സണ്ണി ചാഴിശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു പ്രോഗ്രാം കോഡിനേറ്റർ സജി വടക്കാട്ടുപുറം സ്വാഗതം ആശംസിച്ചു.LLM ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സുനിത എസ് വി എം ആശംസകൾ അർപ്പിച്ച് സംസാരിച്ചു കിടങ്ങൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മഹേഷ് കെ എൽ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
കിടങ്ങൂർ പഴയ റോഡ് വഴി കട്ടച്ചിറയിൽ എത്തി ഹൈവേ വഴി ഗോൾഡൻ ക്ലബ്ബിൽ അവസാനിച്ച അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള നടത്തത്തിൽ കേണൽ യോഹന്നാൻ മാത്യു കൽപ്പടിക്കൽ 5000 രൂപയുടെ ഒന്നാം സമ്മാനം നേടി റിട്ടയേഡ് ആർമി ഉദ്യോഗസ്ഥൻ കെ മാത്യു കാക്കനാട് 3000 രൂപയുടെ രണ്ടാം സമ്മാനം നേടി തോമസ് വി ജെ വടുതല മൂന്നാം സമ്മാനത്തിന് അർഹനായി ആദ്യം നടന്നെത്തിയ എട്ടുപേർക്ക് ക്യാഷ് പ്രൈസ് നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ സമ്മാനദാനം നിർവഹിച്ചു.
പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ചാഴിശ്ശേരിൽ സെക്രട്ടറി ഷാജി കളപ്പുര ജോളി മത്തായി അൽഫോൻസാ ഡ്രൈവിംഗ് സ്കൂൾ ജനറൽ കൺവീനർ സജി വടക്കാട്ടുപുറം സിബി സ്റ്റീഫൻ ഒഴുകയിൽ സോജൻ കെ സി കൊല്ലറേട്ട്,ജോമോൻ പ്ലാത്തോട്ടത്തിൽ ഷോണി പുത്തൂർ ജോഷി കൂവക്കാട്ടിൽ ജോൺസൺ മേക്കാട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments