സീറോ മലബാർ സഭ - സോഷ്യൽ മിനിസ്ട്രി
"സ്പന്ദൻ 2025" അവാർഡ് ജേതാവ് ഫാ. തോമസ് കിഴക്കേലിന് സ്വീകരണം ഇന്ന് ഷാലോമിൽ.
സീറോ മലബാർ സഭയുടെ സോഷ്യൽ മിനിസ്ട്രിയായ "സ്പന്ദൻ "സാമൂഹ്യ പ്രവർത്തന മികവിന് മൂന്നുവർഷത്തിലൊരിക്കൽ വൈദികർക്ക് സമ്മാനിക്കുന്ന സ്പന്ദൻ 2025 അവാർഡ് കരസ്ഥമാക്കിയ ഫാ. തോമസ് കിഴക്കേലിന് ഇന്ന് വൈകിട്ട് നാലിന് പാലാ ഷാലോമിൽ സ്വീകരണം നൽകുന്നതാണ്. ഷാലോം പാസ്റ്ററൽ സെൻ്ററിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്യും.
വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സാരഥ്യം വഹിക്കുന്ന വൈദികശ്രേഷഠരും സംഘടനാ ഭാരവാഹികളും ആശംസകൾ നേരും. പാലാ സാൻതോം ഫുഡ് ഫാക്ടറി, കേരളാ ഗ്രോസ്‌റ്റോർ, അഗ്രിമ കാർഷിക നേഴ്സറികൾ, അഗ്രിമ ഇക്കോ ഷോപ്പുകൾ, ഓപ്പൺ മാർക്കറ്റുകൾ തുടങ്ങി കാർഷികരംഗത്തെ മുന്നേറ്റ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ സഹായ പദ്ധതികൾ,
ഭവന നിർമ്മാണ സഹായങ്ങൾ, കുടുംബോദ്ധാരണ പദ്ധതികൾ, ജൽ ജീവൻ മിഷൻ - ജലനിധി കുടിവെള്ള പദ്ധതികൾ, ന്യൂനപക്ഷ ക്ഷേമാ വായ്പകൾ തുടങ്ങി സർക്കാർ പദ്ധതികളും തനതു പദ്ധതികളും ജനങ്ങളിലെത്തിച്ച് സുസ്ഥിര സാമൂഹ്യ നിർമ്മിതിക്ക് നേതൃത്വം നൽകുന്നത് പരിഗണിച്ചാണ് സീറോ മലബാർ സഭയുടെ സ്പന്ദൻ അവാർഡിന് ഫാ. തോമസ് കിഴക്കേൽ അർഹനായത്.
0 Comments