തിരുവനന്തപുരം ആര്യനാട് യുഡിഎഫ് പഞ്ചായത്തംഗം മരിച്ച നിലയില്‍. കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജ. എസ് ആണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പറയുന്നു.
രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇത് കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപ നാട്ടുകാരില്‍ നിന്ന് വാങ്ങിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് യുഡിഎഫ് ആരോപിച്ചു. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ശ്രീജ മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങള്‍. മൃതദേഹം ആര്യനാട് ആശുപത്രിയില്‍.
0 Comments