കോട്ടയത്ത് ബൈക്ക് മോഷണം തുടർകഥ. പുതുപ്പള്ളിയിൽ നിന്നു മോഷണം പോയ സ്കൂട്ടർ പെട്രോൾ തീർന്നതോടെ മെഡിക്കൽ കോളജിന് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
കോട്ടയത്ത് ബൈക്ക് മോഷണം വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുതുപ്പള്ളി പരിയാരത്ത് നിന്ന് മോഷണം പോയ സ്കൂട്ടർ കോട്ടയം മെഡിക്കൽ കോളജിന് സമീപം ചെമ്മനം പടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.പുതുപ്പള്ളി സ്വദേശി സെൻ ജേക്കബ്ബിന്റെ വാഹനമാണ് കണ്ടെത്തിയത്.പുതുപ്പള്ളിയിലെ മുൻ പഞ്ചായത്ത് മെമ്പർ ഈപ്പൻ ഉമ്മൻ മെഡിക്കൽ കോളജിൽ പോയിട്ട് വരുന്ന വഴിയാണ് പരിചയമുള്ള ഈ സ്കൂട്ടർ കണ്ടത്.ഉടൻ തന്നെ വാഹന ഉടമയെ വിവരം അറിയിച്ചു.
വാഹന ഉടമയായ സെൻ ജേക്കബ് സ്ഥലത്ത് എത്തി വാഹനം തിരിച്ചറിയുകയായിരുന്നു.പെട്രോൾ തിർന്ന് നിർത്തിയത് ആകാമെന്ന് കരുതുന്നു. വാഹന മോഷ്ടാക്കളെ പറ്റി ഇത് വരെ സൂചന ലഭിച്ചിട്ടില്ല. സമീപ ദിവസങ്ങളിലായി നിരവധി പരാതികളാണ് പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചത്.സ്കൂട്ടർ മോഷണം പോയ ദിവസം തന്നെ കോട്ടയം എം.എല്‍. റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് കെ.എല്‍05 എ.ക്യു 3891 എന്ന നമ്പര്‍ ബൈക്കും മോഷണം പോയിരുന്നു.ഒരാഴ്ച മുന്‍പു കോട്ടയം മെഡിക്കല്‍ കോളിജില്‍ കൂട്ടിരുപ്പുകാരന്റെ ബൈക്ക് മോഷണം പോയിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയത്. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസ്, മൂലവട്ടം, ദിവാന്‍കവല, പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ബൈക്കുകള്‍ മോഷണം പോയിരുന്നു.ഓണ സീസണ്‍ തുടങ്ങിയതോടെ നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബൈക്കുകളും മറ്റും റോഡരികില്‍ പാര്‍ക്കു ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല. എന്നാല്‍, പോയിട്ട് തിരികെ വരുമ്പോള്‍ ബൈക്ക് കാണില്ലെന്നതാണ് അവസ്ഥ. പോലീസാകട്ടേ ബൈക്ക് മോഷണം കാര്യമായി എടുക്കുന്നുമില്ലെന്ന പരാതിയുണ്ട്.
0 Comments