ഭാരതീയ മസ്ദൂർ സംഘം ബി എം എസ് പഞ്ചായത്ത് കമ്മിറ്റി കാര്യാലയം ഉദ്ഘാടനവും പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ കരുനെച്ചി ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ബിഎംഎസ് ദേശീയ കാര്യ സമിതി അംഗം കെ കെ വിജയകുമാർ ഉദ്ഘാടനം ചെയ്തു ബി എം എസ് പാലാ മേഖല പ്രസിഡന്റ് ജോസ് ജോർജ് അധ്യക്ഷനായ ചടങ്ങിൽ മേഖലാ ജനറൽ സെക്രട്ടറി ആർ ശങ്കരൻകുട്ടി സ്വാഗതം പറഞ്ഞു.
ആർഎസ്എസ് പൊൻകുന്നം ജില്ലാ സംഘചാലക് രാമൻ നമ്പൂതിരി അവർകൾ അനുഗ്രഹപ്രഭാഷണം നടത്തി ബിജെപി ജില്ലാ സെക്രട്ടറി സുദീപ് നാരായണൻ ഗ്രാമപഞ്ചായത്ത് മെമ്പർ സുരേഷ് വി ടി ആർഎസ്എസ് മണ്ഡൽ കാര്യവാഹ് ഷാജി മണക്കനാട് ബിഎംഎസ്
അസംഘടിത യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ജമാദേവി കെജി ബാലഗോകുലം താലൂക്ക് കാര്യദർശി അഖിൽ അജയ് മേഖലാ ഭാരവാഹികളായ ജ്യോതി വിശ്വൻ ദീപു മേതിരി തുടങ്ങിയവർ ആശംസകൾ നേർന്നു അടുത്ത മൂന്നു വർഷത്തേക്കുള്ള പഞ്ചായത്തിന്റെ ഭാരവാഹികളെ ജില്ലാ സമിതി അംഗം ടി എം നാളിനാക്ഷൻ പ്രഖ്യാപിച്ചു.
0 Comments