നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമായി...അന്തീനാട് പള്ളി പാലം തുറന്നു...


 നാട്ടുകാരുടെ കാത്തിരിപ്പിനു വിരാമമായി. അന്തീനാട് പള്ളിക്കു മുമ്പിൽ പുതുതായി നിർമിച്ച പാലം മാണി സി.കാപ്പൻ എം.എൽ എ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

കാലവർഷക്കെടുതിയിൽ തകർന്ന പാലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനു വദിച്ച  25 ലക്ഷം രൂപ ഉപയോഗിച്ചാണ് പുനർനിർമിച്ചത്. പാലാ - തൊടുപുഴ ഹൈവേയിൽ നിന്നും 200 മീറ്റർ മാറി അന്തീനാട് പള്ളിക്കു മുൻവശം അന്ത്യാളം റോഡിലാണ് പുതിയ പാലം.



ഈ റോഡിൽ അന്തീനാട് പള്ളി മുതൽ താമരമുക്ക് വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കാൻ 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ വ്യക്തമാക്കി.


സമ്മേളനത്തിൽ കരൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, വാർഡ് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ, ഇഗ്നേഷ്യസ് തയ്യിൽ, സി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments