മീനച്ചിൽ താലൂക്ക് എൻ എസ് എസ്. കരയോഗ യൂണിയൻ്റെ 88-ാം മത് വാർഷിക പൊതുയോഗം എൻ എസ് എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായരുടെ അദ്ധ്യക്ഷതയിൽ കൂടി 2024-2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് വരവ് - ചെലവ് കണക്ക് മുതൽകടം സ്റ്റേറ്റ്മെൻ്റ് 2025-2026 വർഷത്തേക്കുള്ള ബജറ്റ് യൂണിയൻ സെക്രട്ടറി ശ്രീ എം എസ് രതീഷ് കുമാർ അവതരിപ്പിച്ചു .
യൂണിയൻ്റെ അഭിമാന പദ്ധതിയായ മന്നം കൾച്ചറൽ സ്റ്റഡി സെൻ്റർ നിർമ്മാണത്തിന് ഒരു കോടി രൂപയും യൂണിയൻ സ്കോളർഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് രണ്ട് ലക്ഷം രൂപയും 'സേവാ പ്രവർത്തനങ്ങൾക്കായി യൂണിയൻ ശ്രീ പത്മനാഭം പദ്ധതിയിലൂടെ ധനസഹായം നൽകുന്നതിലേക്കായി അഞ്ച് ലക്ഷം രൂപയും ' സംഘടന പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും 'സ്ത്രീ ശാക്തികരണത്തിനായി അഞ്ച് ലക്ഷം രൂപയും കരയോഗ മന്ദിര ഗ്രാൻ്റ് ആയി അഞ്ച് ലക്ഷം രൂപയും മാനവ വിഭവ ശേഷി പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപയും വസ്തു സംരക്ഷണത്തിനായി രണ്ട് ലക്ഷം രൂപയും ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്.
യൂണിയൻ കമ്മറ്റി അംഗങ്ങളായ എൻ ഗോപകുമാർ, എൻ ഗിരീഷ് കുമാർ, ഉണ്ണികൃഷണൻ നായർ, രാജേഷ് വി , കെ ഒ വിജയകുമാർ , പി രാധാകൃഷ്ണൻ , കെ എൻ ഗോപിനാഥൻ നായർ, അനിൽ കുമാർ, സുരേഷ് പി ജി , കെ എൻ ശ്രീകുമാർ, ജി ജയകുമാർ, എം പി വിശ്വനാഥൻ നായർ, കെ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു .
കരയോഗങ്ങളെ പ്രതിനിധീകരിച്ച് ശ്രീ പി എസ് ഷാജി കുമാർ - വെള്ളിലാപള്ളി, ശ്രീകുമാർ -കയ്യൂർ , ഡോ. വേണു ഗോപാൽ - കിടങ്ങൂർ - പുന്നത്തുറ , റജി കുമാർ - കാണാക്കാരി, ജയമോഹൻ - പൂവരണി , ഉണ്ണികൃഷ്ണൻ നായർ - ഉഴവൂർ, അഡ്വ. മനോജ് -അരുണാപുരം , പരമേശ്വരൻ നായർ - പുലിയന്നൂർ , ശ്യം പ്രകാശ് - വിളക്കുമാടം, സുരേഷ് - കരുനെച്ചി, ഗിരിഷ് - ഇടമറ്റം, ഉല്ലാസ് - പടിഞ്ഞാറ്റിൻകര, ഗോപാലകൃഷ്ണൻ നായർ -ഇലക്കാട്, സുഭാഷ് ബാബു - ഈരാറ്റുപേട്ട, അരുൺകുമാർ - കടപ്പാട്ടൂർ, സുനിൽ ബാബു - കൊണ്ടൂർ , സുരേന്ദ്രൻ നായർ - അന്തീനാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ കൃതഞ്ജത അറിയിച്ചു
0 Comments