രാമപുരത്തെ നാലമ്പലങ്ങളുടെ വികസനത്തിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ തീർത്ഥാടന ടൂറിസം പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിക്കുന്നതിനു വേണ്ടി അടിയന്തിര ശ്രമങ്ങൾ നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന സാഹചര്യത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങൾ അത്യാവശ്യമാണെന്നും ഇതിന് ആവശ്യമായ പണം അനുവദിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നാല പ്രവർത്തകരോടും ജനപ്രതിനിധികളോടുമൊപ്പം നാലമ്പലങ്ങളിൽ സന്ദർശനം നടത്തുകയായിരുന്നു. അദ്ദേഹം. രാവിലെ 8 മണിക്ക് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിയ ഫ്രാൻസിസ് ജോർജ് തുടർന്ന് മറ്റ് 3 ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയാണ് മടങ്ങിയത്. ക്ഷേത്രങ്ങളിലെത്തിയ എം പി യെ ഭാരവാഹികളായ അഡ്വ എ ആർ ബുദ്ധൻ, പ്രാൺ അമനകര മന, പ്രദീപ് നമ്പൂതിരി , ശ്രീകുമാർ കൂടപ്പുലം, ഉണ്ണികൃഷ്ണൻ, സോമനാഥൻ നായർ അക്ഷയ പി പി നിർമ്മലൻ , സലി പുലിക്കുന്നേൽ, വിഷ്ണു കൊണ്ടമറുക് ഇല്ലം എന്നിവർ ചേർന്ന് സ്വീകരിച്ചു, രാമപുരംഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ മത്തച്ചൻ പുതിയിടത്ത് ചാലിൽ , കെ കെ ശാന്താറാം, ജോഷി കുമ്പളത്ത്, തോമസ് ഉഴുന്നാലിൽ, ജോർജ്ജ് പുളിങ്കോട്, മത്തച്ചൻ പുതിയിടത്ത് ചാലിൽ , സി ജി വിജയകുമാർ ചിറയ്ക്ക് ൽ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
0 Comments