പാലാ അൽഫോൻസാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം പുതിയ മില്ലിപീഡ് സ്പീഷീസ് കണ്ടെത്തി
പാലാ അൽഫോൻസാ കോളേജ് ജന്തുശാസ്ത്ര ഗവേഷണ വിഭാഗം കേരളത്തിലെ പാലക്കാട് ജില്ലയിലെ ധോണി വനത്തിൽ പുതിയൊരു മില്ലിപീഡ് സ്പീഷീസ് നെ കണ്ടെത്തി. ശാസ്ത്രീയമായി ഗ്നോമോഗ്നാഥസ് ധോണി (Gnomognathus dhoni) എന്ന് പേരിട്ടിരിക്കുന്ന ഈ സ്പീഷീസ് ഗ്നോമോഗ്നാഥസ് (Gnomognathus) ജനുസ്സിൽപ്പെടുന്നതാണ്.
ധോണി വനപ്രദേശത്തിന്റെ പരിസ്ഥിതി പ്രാധാന്യത്തെ ഉയർത്തി കാട്ടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പുതിയ സ്പീഷീസിന് ഗ്നോമോഗ്നാഥസ് ധോണി എന്ന പേര് നൽകിയിരിക്കുന്നത്. ഈ പ്രദേശത്ത് അധികമായി ശ്രദ്ധിക്കപ്പെടാതെ പോയ വളരെ പ്രത്യേകമായ ആവാസ വ്യവസ്ഥയിൽ നിന്നും 2024 -ൽ നടത്തിയ ഫീൽഡ് സർവേയിൽ ആണ് ബ്രൗൺ കളറിലുള്ള ഏകദേശം 3 മില്ലീമീറ്റർ വ്യാസവും 59 മില്ലീമീറ്റർ നീളവുമുള്ള ഈ ചെറിയ മില്ലിപീഡകളെ കണ്ടെത്തിയത്.
ലോകത്തിലെ hottest biodiversiy hotspots കളിൽ ഒന്നായ പശ്ചിമഘട്ടത്തിലെ ജന്തു വൈവിധ്യങ്ങളുടെ കണ്ടെത്തലും വർഗ്ഗീകരണവും ഇനിയും പഠന വിഷയമാക്കേണ്ടതുണ്ടെന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു.
അൽഫോൻസ കോളേജ്, ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഡോ. മഞ്ജു എലിസബത്ത് കുരുവിളയുടെ മാർഗ്ഗനിർദ്ദേശത്തോടെ ഗവേഷണ വിദ്യാർത്ഥിയായ മിസ്. നിഖില സുധാകരനാണ് ഈകണ്ടെത്തൽ നടത്തിയത്.
ഈ സ്പീഷീസിന്റെ കണ്ടെത്തലും ഔദ്യോഗിക വിവരണവും അന്താരാഷ്ട്ര ജേർണലായ Zootaxa -ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
0 Comments