സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു


സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു

എ.കെ.സി.സി. ചേർപ്പുങ്കൽ യൂണിറ്റിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയായ കരുതൽ പദ്ധതിയിൽ ഉൾപ്പെടുത്തി 75 ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.
പാലാ രൂപതാ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജൂബിലി റീനൽ കെയർ  പ്രോജക്റ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ യൂണിറ്റ് ഡയറക്ടർ ഫാദർ തോമസ് പരിയാരത്തിന് നൽകി നിർവഹിച്ചു . 


ജീവിത വഴിയിൽ കാലിടറിയവർക്ക് താങ്ങായും തണലായും കത്തോലിക്ക സഭ എന്നും എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്നും കരുതൽ പോലുള്ള പദ്ധതികൾ  അതിനുദാഹരണമാണെന്നും മാണി സി കാപ്പൻ പറഞ്ഞു. സഹജീവി സ്നേഹത്തിൽ ഊന്നിയ മാനുഷിക പരിഗണനയോടെ ഉത്തരേന്ത്യയിൽ സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഇന്നും മതത്തിൻ്റെ  പേരിൽ വിമർശിക്കപ്പെടുകയും  മിഷണറിമാർ പീഡിപ്പിക്കുകയും അന്യായമായി തുറുങ്കിൽ  അടയ്ക്കപ്പെടുകയും ചെയ്യുന്നതിലുള്ള ഉത്കണ്ഠ അദ്ദേഹം ആവർത്തിച്ചു .


           സമൂഹത്തിൻ്റെ ക്ഷേമം സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും    ഓരോ പൗരന്റെയും കടമയാണെന്നുമുള്ള തിരിച്ചറിവിൽ നിന്നാണ് എ .കെ .സി. സി യുടെ വിവിധ കർമ്മ പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതെന്നും  ഒറ്റപ്പെട്ടുപോയവരെ കെട്ടിപ്പിടിച്ച് ഒപ്പം ചേർത്ത് അവരുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തുന്ന പദ്ധതികൾ ഇനിയും കരുതൽ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്നും ഡയറക്ടർ ഫാ. തോമസ് പരിയാരത്ത് പറഞ്ഞു .


"വിശക്കുന്നവന് അപ്പമേകുവാന് കരയുന്നവന്റെ കണ്ണീരൊപ്പുവാനും " എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ചേർപ്പുങ്കൽ യൂണിറ്റ് സംഘടിപ്പിക്കുന്ന സാമൂഹ്യ  ക്ഷേമ തുടർ പദ്ധതിയാണ് കരുതലെന്നും പാർശ്വവത്കരിക്കപ്പെട്ട സഹോദരരുടെ ജീവിതപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും  ഏറ്റെടുക്കാനും കത്തോലിക്കാ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് രൂപരാ പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി പറഞ്ഞു. സോജൻ വാരപ്പറമ്പിൽ , ഷിബു മറ്റപ്പള്ളി , ടി.ഡി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments