തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് പാലാ രൂപത എസ്എംവൈഎം



തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് പാലാ രൂപത എസ്എംവൈഎം

 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് മിന്നുന്ന വിജയം നേടി എസ്എംവൈഎം പാലാ രൂപതയുടെ പ്രവർത്തകർ. യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകരായ 9 പേർ മത്സരിച്ചപ്പോൾ എട്ടുപേരും മിന്നുന്ന വിജയം നേടി. നാളുകൾക്കു മുന്നേ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കുകയും, പ്രവർത്തകരായ സ്ഥാനാർത്ഥികൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും, രൂപതാ സമിതിയുടെ നേതൃത്വത്തിൽ പരസ്യപ്രചാരണം നടത്തുകയും ചെയ്തിരുന്നു. 


കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കളത്തൂക്കടവ് ഡിവിഷൻ, പാലാ നഗരസഭ, മീനച്ചിൽ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, മുട്ടം, രാമപുരം, തീക്കോയി ഗ്രാമപഞ്ചായത്തുകളിലുമായി സംഘടനയുടെ വ്യക്തമായ സ്വാധീനം അറിയിച്ചു.  വിവിധ മുന്നണികളിലായാണ് സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത്. 


പാലാ രൂപത യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രസിഡൻ്റുമാർ ഉൾപ്പെടെ സംഘടനയുടെ ധാരാളം മുൻകാല പ്രവർത്തകരും തദ്ദേശപ്പോരിൽ മിന്നും ജയം നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്ന സംഘടനാ പ്രവർത്തകരെ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ , ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, മറ്റു രൂപത ഭാരവാഹികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments