പാലാ നഗരസഭ ......ചരിത്രം കുറിക്കാൻ 21- കാരി ദിയ.... ആദ്യ ടേം ചെയർപേഴ്സൺ സ്ഥാനം വേണമെന്ന ആവശ്യം സ്വതന്ത്ര കൂട്ടായ്മ ഉന്നയിക്കും...നഗരസഭയിൽ 10 സീറ്റും നില നിർത്തി കേരള കോൺഗ്രസ് (എം) . 18-ാം വാർഡ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചില്ല. എൽ.ഡി.എഫിന് ഭരണം നഷ്ടമായി.
പാലാനഗരസഭയിൽ 17 സീറ്റ് ഉണ്ടായിരുന്ന എൽ.ഡി.എഫ് 12 സീറ്റിൽ ഒതുങ്ങി.
കേരള കോൺഗ്രസ് (എം) ന് ഉണ്ടായിരുന്ന 10 സീറ്റും ഇത്തവണയും അവർക്ക് നഗരസഭയിൽ നിലനിർത്താനായപ്പോൾ സി.പി.എം ന് ഉണ്ടായിരുന്ന 6 അംഗങ്ങൾ 2 ആയി ചുരുങ്ങുകയും സി.പി.ഐയ്ക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാവുകയും ചെയ്തതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്.
മാണി ഗ്രൂപ്പിൻ്റെ ചില പ്രമുഖ കൗൺസിലർമാർ നിസ്സാര വോട്ടിനാണ് ജയിച്ചത് . യു.ഡി. എഫിലെ ഒരു കൗൺസിലറാകട്ടെ കേവലം 2 വോട്ടിനും
18-ാം വാർഡായ മുക്കാലി മുന്നിൽ എൽ.ഡി.എഫ്, യൂ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തുല്ല്യ വോട്ടുകൾ ലഭിച്ചതിനെ തുടർന്നുള്ള നറുക്കെടുപ്പ് യു.ഡി.എഫിനെ തുണച്ചു.
പത്തു സീറ്റിൽ യു.ഡി.എഫിന് വിജയിക്കാനായി.
സ്വതന്ത്രർ 4 സീറ്റിലും വിജയിച്ചു.
യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയ 19-ാം വാർഡിൽ റിബൽ സ്ഥാനാർത്ഥി മായാ രാഹുലാണ് വിജയിച്ചത്.
പാലാ നഗരസഭയുടെ ചരിത്രം തിരുത്തിക്കുറിച്ച് 21-ാം വയസ്സിൽ ദിയ ചെയർപേഴ്സണാകുമ്പോൾ അച്ഛൻ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് ജന്മ സാഫല്യവുമാകും . ഒരിക്കൽ തനിക്ക് കപ്പിനും ചുണ്ടിനും ഇടയിൽ കൈ വിട്ടു പോയ ചെയർമാൻ സ്ഥാനം മകളിലൂടെ തിരിച്ചു പിടിക്കുക എന്ന സന്തോഷം . പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഹൈന്ദവ സമുദായാംഗം ചെയർ പേഴ്സണാവുന്നത് എന്ന പ്രത്യേകതയുമുണ്ട്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments