Yes vartha follow up- 2
ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ പഞ്ചവാദ്യ- സോപാന കലാകാരൻ തൃക്കാരിയൂർ സുരേഷിൻ്റെ സംസ്‌കാരം നാളെ വൈകിട്ട് 3 - ന് ഇടനാട്ടിലെ വീട്ടുവളപ്പിൽ നടക്കും...... വിട പറഞ്ഞത് സർവ്വ ക്ഷേത്രവാദ്യങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന കലാകാരൻ
.
ടി.എൻ. രാജൻ
(റിപ്പോർട്ടർ ജന്മഭൂമി)
അന്തരിച്ച പ്രമുഖ പഞ്ചവാദ്യ കലാകാരനും
തിരുവിതാംകൂർ ദേവസ്വം ബോർഡ്
റിട്ട.ജീവനക്കാരനുമായ ഇടനാട് സോപാനം വീട്ടിൽ തൃക്കാരിയൂർ സുരേഷ് മാരാരുടെ (57) സംസ്ക്കാരം നാളെ വൈകിട്ട് 3 - ന് വീട്ടുവളിൽ നടക്കും.
പെരുമ്പാവൂർ മേതല അമ്പാട്ട് മാരാത്ത് കുടുംബാംഗമാണ്.
തൃക്കാരിയൂർ ആയിരുന്നു ബാല്യം.
ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വിവിധ ക്ഷേത്രങ്ങളിലായി 35 വർഷം മേള കലാകാരനായി സേവനം അനുഷ്ഠിച്ചു. പാലാ ളാലം മഹാദേവ ക്ഷേത്രത്തിൽനിന്ന് 2024 ൽ വിരമിച്ചു.
ക്ഷേത്ര അടിയന്തിരങ്ങളിലും ഉത്സവ മേളങ്ങളിലും ഉപയോഗിക്കുന്ന
എല്ലാ വാദ്യങ്ങളിലും പ്രാവീണ്യമുണ്ടായിരുന്ന അപൂർവ്വ കലാകാരനായിരുന്നു. പഞ്ചവാദ്യമായിരുന്നു മുഖ്യ ഇനം.
സംസ്കാരം നാളെ (16.12. ചൊവ്വാഴ്ച) 3 മണിക്ക് ഇടനാട്ടിലെ വീട്ടുവളപ്പിൽ.
ഭാര്യ:സീമ സുരേഷ് ഇടനാട് മണിമല കുടുംബാംമാണ്.
മകൻ- ബിലഹരി എസ്. മാരാർ
(വൈക്കം ക്ഷേത്രകലാപീഠം അദ്ധ്യാപകൻ),
ഡോ. സാരംഗി സുരേഷ് (മെഡിക്കൽ പി.ജി. വിദ്യാർത്ഥിനി മെഡിക്കൽ കോളേജ്,
കോട്ടയം).
മരുമകൾ: ശ്രീലക്ഷ്മി.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments