വെള്ളികുളം ഇടവകയിലെ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ മാതാവിൻ്റെ സ്വർഗ്ഗാരോപണത്തിരുനാളും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരു നാളും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം ദേശീയ പതാക ഉയർത്തി സന്ദേശം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ജെയിംസ് ജോസഫ് താന്നിക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.മെൽവിൻ സുനിൽ മുതുകാട്ടിൽ,സിസ്റ്റർ ഷാൽബി മുകളൽ , സിനി വളയത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സൺഡേ സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ ,ഹണി സോജി കുളങ്ങര, ഡാനി മുതുകാട്ടിൽ,സ്റ്റെഫി മൈലാടൂർ, സാന്റോ തേനംമാക്കൽഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments