ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതായി.... ഒരു വയസുള്ള മകനുമായി അതേ നദിയിൽ ചാടി ബിഎസ്എഫ് ജവാന്‍

 

ഒരു വയസുള്ള മകനുമായി നദിയിൽ ചാടി ബിഎസ്എഫ് ജവാന്‍. ഇദ്ദേഹത്തിന്റെ ഭാര്യയെ നാല് ദിവസം മുന്‍പ് ഗംഗയില്‍ വീണ് കാണാതായിരുന്നു.  ഇതിന്റെ മനോവിഷമത്തില്‍ കഴിയവെയാണ് യുവാവ് കുഞ്ഞുമായി എത്തി ഗംഗയിലേക്ക് ചാടിയത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. യുവതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് ഭര്‍ത്താവായ ബിഎസ്എഫ് ജവാന്‍ മകനുമായി ഗംഗയിലേക്ക് ചാടിയത്. 


ഇതോടെ ഇവര്‍ക്കായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  ശനിയാഴ്ച വൈകുന്നേരമാണ് ബിഎസ്എഫ് ജവാനായ രാഹുല്‍ (31) തന്റെ ഒരു വയസ്സുള്ള മകനുമായി ഗംഗാ നദിയില്‍ ചാടിയത്. രാഹുലിന്റെ ഭാര്യ മനീഷ താക്കൂറിനാ (29)യും തിരച്ചില്‍ തുടരുകയാണ്. നജിബാബാദിലെ വേദ് വിഹാര്‍ സ്വദേശിയായ രാഹുല്‍ അഞ്ച് വര്‍ഷം മുമ്പാണ് മനീഷ താക്കൂറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെന്നും വീട്ടില്‍ വച്ച് ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഓഗസ്റ്റ് 19ന് മനീഷ ഗംഗയില്‍ ചാടിയത്.  ഭാര്യയെ കാണാതായത് മുതല്‍ രാഹുല്‍ അതീവ ദുഖത്തിലായിരുന്നു. നാല് ദിവസമായി യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments