കരൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സഹകരണ ബാങ്ക് കൺവെൻഷൻ സെൻ്ററിൽ കർഷക ദിനാചരണം നടന്നു .പഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേമം സാഗർ ഉദ്ഘാടനം ചെയ്തു മികച്ച കർഷകരെ ആദരിച്ച് സന്ദേശം നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാജു വേട്ടത്താട്ട് ,ളാലം ബ്ലോക്ക് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസമ്മ ബോസ്, കൃഷി അസിസ്റ്റൻ്റ് പി എം പ്രിയ,
അസി. കൃഷി ഓഫീസർ കെ എസ് ബീന, കൃഷി ഓഫീസർ പി എം പരീദുദീൻ ,പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് പ്രസിഡണ്ട്മാർ കർഷക സമിതി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു
0 Comments