വാർത്ത ആയപ്പോൾ പഴയ പലക മാറ്റി പാലം ബലവത്താക്കി..


കുട്ടികൾ നടക്കുന്നത് പഴയ പാലം .... ഇന്ന് വൈകിട്ടത്തെ പുതിയ പാലം



Yes vartha Follow up - 2

യാത്രക്കാർക്ക് കെണിയായി താല്ക്കാലിക നടപ്പാല ത്തെക്കുറിച്ച് "യെസ് വാർത്ത " ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു.... ഇതേ തുടർന്ന് പി.ഡബ്ലൂ ഡി. അധികൃതർ ഉടനടി തുടർ നടപടി സ്വീകരിക്കുകയായിരുന്നു.

ബിനു വള്ളോം പുരയിടം

 കൊല്ലപ്പള്ളി -മേലുകാവ്  റോഡിൽ ഓട നിർമാണത്തിന്റെ ഭാഗമായി കവലവഴിമുക്കിനും കടനാട് പുളിഞ്ചുവട് കവലക്കും മധ്യേ പണിയുന്ന കലുങ്കിൽ താല്ക്കാലികമായി നിർമിച്ചിരിക്കുന്ന തടിപ്പാതയാണ്  നാട്ടുകാർക്ക് പേടി സ്വപ്നമായിരുന്നത്.
പതിനഞ്ചോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡിൽ താല്ക്കാലികമായി സ്ഥാപിച്ച പാലമാണ് ഒരു ദിവസത്തിനുള്ളിൽ തകർന്നത്. പഴകിദ്രവിച്ച തടിയാണ് പാലത്തിനായി ഉപയോഗിച്ചത് 
എന്നാണാക്ഷേപം . ഇതിലെ സഞ്ചരിച്ച പ്രദേശവാസിയായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന് പാലത്തടി ഒടിഞ്ഞ് വീണ് പരിക്കേറ്റു . ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടിയ  ഇയാളുടെ കൈയ്ക്ക് മൂന്നു പൊട്ടലുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ശ്വാസമടക്കി വേണമായിരുന്നു  ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കാൻ.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments