രാഷ്ട്രപതിക്ക് കത്തയച്ച് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ
ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നുകൊണ്ട് രാഷ്‌ട്രപതി ദ്രൗപതി മുർമൂവിന് പ്രവിത്താനം സെന്റ് മൈക്കിൾസിലെ കുട്ടികൾ കത്തയച്ചു.
രാജ്യത്തിനുതന്നെ ഭീഷണിയാകുന്ന വിധത്തിൽ പൗരന്മാർ ലഹരിക്ക് അടിമകളാകുന്നതും യുവജനങ്ങളിലും കുട്ടികളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ കത്തുകൾ തയ്യാറാക്കിയത്. ഭാരതത്തിൽ ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം എന്നും കത്തിലൂടെ കുട്ടികൾ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ആണ് കുട്ടികൾ കത്തുകൾ തയ്യാറാക്കിയത്.
50 ൽ ഏറെ കത്തുകളാണ് കുട്ടികൾ രാഷ്ട്രപതി ഭവനിലേക്ക് പോസ്റ്റ് ചെയ്തത്. ഹെഡ്മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, സ്റ്റാഫ് സെക്രട്ടറി ജോജി മോൻ ജോസ്, സോഷ്യൽ സയൻസ് ക്ലബ് കോർ ഡിനേറ്റർമാരായ സി. ആൻസി ടോം, ശ്രീമതി എലിസബത്ത് മാത്യു, സോളി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
0 Comments