പാലാ ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പ് തിരുനാളും മരിയന്‍ കണ്‍വന്‍ഷനും



പാലാ ളാലം പഴയ പള്ളിയില്‍
എട്ടുനോമ്പ് തിരുനാളും മരിയന്‍ കണ്‍വന്‍ഷനും

  പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയില്‍ എട്ടു
നോമ്പാചരണത്തിന്റെ ഭാഗമായി 25 മുതല്‍ സെപ്തംബര്‍ എട്ടു
വരെ മരിയന്‍ കണ്‍വന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414-ാ
മത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കും.
തിരുനാളിനു ഒരുക്കമായി 25 മുതല്‍ 29 വരെ  മരിയന്‍ കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ കണ്‍വന്‍ഷന്‍ നയിക്കും.


 30 ന് വൈകുന്നേരം നാലിന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും തിരുനാള്‍ കൊടിയേറ്റും നിര്‍വഹിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠയും ഉണ്ടായിരിക്കും. വികാരി ഫാ. ജോസഫ് തടത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
30 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെ തിരുനാളിന് എല്ലാ
ദിവസവും പുലര്‍ചെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാ
ലയും രാവിലെ 5.30, ഏഴ്, 9.30, വൈകുന്നരം നാല്, ഏഴ്  എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും വൈകുന്നേരം 5.45ന  ജപമാല പ്രദഷിണവും ഉണ്ടായിരിക്കും.


സെപ്റ്റംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് നാലിന്  വിശുദ്ധ കുര്‍ബാന, സന്ദേ
ശം, നൊവേന-ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് പുലര്‍ചെ 4.30 നു ദിവ്യകാ
രുണ്യ ആരാധനയും ജപമാലയും രാവിലെ 5.30, ഏഴ്, 9.30,
12.30നും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരി
ക്കും. ഉച്ചകഴിഞ്ഞ് 3.45ന്  പ്രസുദേന്തി വാഴ്ച, നാലിന് തിരുനാള്‍ റാസ
യും നൊവേനയും നടത്തപ്പെടും.റവ.ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.  ഫാ. മാത്യു കണിയാംപടിക്കല്‍, ഫാ. മാത്യു തെരുവന്‍കുന്നേല്‍, ഫാ. ആന്റണി വില്ലന്താനത്ത് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ടൗണ്‍ ചുറ്റിയുള്ള  തിരുനാള്‍ പ്രദഷിണവും ഉണ്ടായിരിക്കും.


ഇടവക വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ.
ജോസഫ് ആലഞ്ചേരി, സഹവികാരിമാരായ ഫാ. സ്‌കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍ തുടങ്ങിയവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്കും, കൈക്കാരന്‍മാരായ
ജോര്‍ജുകുട്ടി ഞാവള്ളില്‍, ബേബി ചക്കാലയ്ക്കല്‍, ടെന്‍സന്‍ വലിയകാപ്പില്‍, സാബു തേനംമാക്കല്‍ എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments